തിരുവല്ല: യുആർഐ പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്സിഎസ് സ്കൂളിൽ നടന്ന പ്രതിഭാ സംഗമം - 2026 മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഡോ. ജോസഫ് ചാക്കോയുടെ അധ്യക്ഷതയിൽ ബിഷപ് ഗീവർഗീസ് മാർ അപ്രേം, മാർത്തോമ്മാ സ്കൂൾസ് മാനേജർ റവ. ജോജി തോമസ്, പ്രോഗ്രാം കൺവീനർ എ.വി. ജോർജ്. ഹെഡ്മിസ്ട്രസ് ആൻസി എം. അച്ചൻകുഞ്ഞ്, പിടിഎ പ്രസിഡന്റ് വർഗീസ് മാത്യു , അലന സജി , റോയി വർഗീസ് ഇലവുങ്കൽ, എം.ജെ. ജോസഫ്, ജോസ് പള്ളത്തുചിറ എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾ, കായിക അധ്യാപിക വിബിത ചാക്കോ, സിൽവർ ലൈൻ പദ്ധതിയുടെ സമരസമിതി നേതാവ് ജോസഫ് എം. പുതുശേരി എന്നിവരെ യോഗം അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ എസ്സിഎസ് സ്കൂളിനുള്ള യുആർഐ മെറിറ്റ് അവാർഡ് ഗീവർഗീസ് മാർ അപ്രേം സമ്മാനിച്ചു.